തുരത്തിയ കാട്ടാനകൾ കൂട്ടമായി മടങ്ങിയെത്തി; സംസ്ഥാനത്തെ സുപ്രധാനമായ ആറളം കാർഷിക ഫാം വീണ്ടും കാട്ടാനകളുടെ വിഹാരകേന്ദ്രം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

തുരത്തിയ കാട്ടാനകൾ കൂട്ടമായി മടങ്ങിയെത്തി; സംസ്ഥാനത്തെ സുപ്രധാനമായ ആറളം കാർഷിക ഫാം വീണ്ടും കാട്ടാനകളുടെ വിഹാരകേന്ദ്രം

ആറളം: ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തുരത്തിയ മൊഴയാനയടക്കം 15ഓളം കാട്ടാനകൾ വീണ്ടും ആറളം ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ച് നാശം വിതച്ചതോടെ പുനരധിവാസ മേഖലയിലുള്ളവരും ഭീതിയിലായി. ഫാമിന്റെ അധീന മേഖലയിൽ നിന്നും പുനരധിവാസ മേഖലയിലേക്ക് ആനകൾ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്നതും വൻ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഒരാഴ്ച്ചക്കിടയിൽ ഫാമിന്റെ എട്ടാം ബ്ലോക്കിൽ നിന്നും മാത്രം 78ഓളംനിറയെ കായ്ഫലമുള്ള തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഫാമിന്റെ വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കോടികൾ മുടക്കി ഒരു ഭാഗത്ത് പുരോഗമിക്കുമ്പോൾ നിലവിലുള്ള തെങ്ങുകളുടെ നാശം വൻ പ്രതിസന്ധിയാണ് ഫാമിനുണ്ടാക്കുന്നത്. ആറുമാസത്തിനിടയിൽ 500ഓളം തെങ്ങുകളെങ്കിലും നശിപ്പിച്ചിട്ടുണ്ടെന്നാണ് ഫാം ജീവനക്കാരും തൊഴിലാളികളും പറയുന്നത്.

 വനം വകുപ്പിന്റെ കോട്ടപാറയിലെ ദൃത കർമ്മ സേന ഓഫീസിനോട് ചേർന്ന ഭാഗത്തെ ആനമതിൽ തകർന്ന ഭാഗത്തുകൂടിയാണ് ആനക്കൂട്ടം വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്. ഒരു വർഷമായിട്ടും തകർന്ന മതിൽ പുനസ്ഥാപിക്കായിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog