പി. കെ. പി ഉസ്താദ് അറിവിന്റെ ആയമറിഞ്ഞ പണ്ഡിതൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സമസ്ത ഇരിക്കൂർ റൈഞ്ച് കോ -ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ശൈഖുന പി. കെ. പി. ഉസ്താദ് അനുസ്മരണം അറക്കൽ അബ്ദു റസാഖ് ദാരിമി ഉദ്ഘടാനം ചെയ്യുന്നു.
ഇരിക്കൂർ :വിജ്ഞാന മേഖലയിൽ ജീവിതം ഒഴിഞ്ഞു വെച്ച് ആയിരക്കണക്കിന് ശിഷ്യൻമാരെ വാർത്തെടുത്തു ജീവിതം ധന്യമാക്കിയ മഹാ പണ്ഡിതനാണ് പി. കെ. പി. ഉസ്താതെന്നു അറക്കൽ അബ്ദുറസാഖ് ദാരിമിപറഞ്ഞു.ദീർഘകാലം പഠിക്കുകയും പഠിപ്പിക്കുകയുംചെയ്ത ഇരിക്കൂർ റഹ്മാനിയ ദർസിന്റസമീപത്തു ഇരിക്കൂർ റൈഞ്ച് സമസ്ത കോഡിനേഷ ൻ കമ്മിറ്റി സംഘടിപ്പിച്ചപി. കെ. പി. ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇരിക്കൂർ മഹല്ലിന്റെ പുരോഗതിയിലും ഇരിക്കൂർ യതീംഖാന സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് പരിപാടിയിൽ അനുസ്മരിച്ചു. പരിപാടിയിൽ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ദുആ മജ്ലിസിനു നേതൃത്വം നൽകി. കെ. അബ്ദുസ്സലാം ഫൈസി,മുബാറക് ബാഖവി,കെ . പി. അസിസ് മാസ്റ്റർ,പി. കെ. അബുബക്കർ ഹാജി ബ്ലാത്തൂർ, കെ. മൻസൂർ, അബ്ദുസ്സലാം ഇരിക്കൂർ, എം. പി. ജലീൽ, കെ. അബ്ദുസ്സലാം ഹാജി,എം. പി. ഹനീഫ,മുനീർ കുന്നത്ത്, സ്വാലിഹ് എൻ. പി. കെ, സവാദ് അസ്അദി, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ പ്രസംഗിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha