ചെറുപുഴ: അനീറ്റ അജോ ചികിത്സാ സഹായ സമിതി അഞ്ച് ദിവസം കൊണ്ട് സമാഹരിച്ചത് 22,25,101 രൂപ.കഴിഞ്ഞ തിങ്കളാഴ്ചയാണ് സമിതിയുടെ നേതൃത്വത്തിൽ 16 സ്ക്വാഡുകളായി തിരുമേനിയിലും പരിസര പ്രദേശത്തും ഭവനസന്ദർശനം നടത്തിയത്. ഗ്രാമീണ പ്രദേശത്ത് നിന്നും ഇത്രയും തുക സമാഹരിക്കാനായത് വലിയ നേട്ടമാണെങ്കിലും ഇനിയും വേണ്ടത് 18 ലക്ഷം രൂപയാണ്.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനിയിൽ താമസിക്കുന്ന ഇരുപത്തിയേഴുകാരിയായ കെ.ആർ.അനീറ്റയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കുന്നതിനാണ് ചികിത്സാ സഹായ സമിതിയുടെ ശ്രമം. അത്യപൂർവ്വ രോഗമായ
മലിഗനൻ്റ് മെലനോമ എന്ന ഗുരുതരമായ സ്കിൻ കാൻസറാണ് ഇവരെ ബാധിച്ചിട്ടുള്ളത്.നാലരവയസും ഒന്നര വയസുമുളള രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണിവർ.രണ്ട് ലക്ഷം രൂപ വിലവരുന്ന 18 ഡോസ് മരുന്നാണ് അനീറ്റയുടെ തുടർ ചികിത്സയ്ക്ക് വേണ്ടത്. മറ്റ് ചെലവുകൾ അടക്കം 40 ലക്ഷത്തോളം രൂപയാണ് അനീറ്റയുടെ ചികിത്സയ്ക്കുവേണ്ടി ഉടന്‍ കണ്ടെത്തേണ്ടത്. ഇമ്യൂണോ തെറാപ്പി എന്ന ചെലവേറിയ ചികിത്സ ഉടനെ ആരംഭിക്കാനാണ് തീരുമാനമെങ്കിലും ബാക്കി വരുന്നതുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ചികിത്സാ സഹായ സമിതി. പ്രദേശത്ത് നിന്നും സമാഹരിക്കാവുന്ന പരമാവധി തുക സമാഹരിച്ചുവെന്നും സുമനസുകൾ സഹായിക്കണമെന്നും ചികിത്സാ സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.സൗത്ത് ഇൻഡ്യൻ ബാങ്ക് ചെറുപുഴ ശാഖയിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Account no:0613053000011501
Name: Ajo Joy
IFSC:SIBL0000613
ഗൂഗിൾ പേ: 9207494940
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു