
തിരുവനന്തപുരം : ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിെന്റ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ് എറ്റെടുക്കും. ആദ്യ ഒരു വര്‍ഷം അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തമായി നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍ പാട്ടക്കരാര്‍ പ്രകാരമുള്ള തുക അടക്കമുള്ള കാര്യങ്ങളുടെ ചുമതല ചെവ്വാഴ്ച മുതല്‍ അദാനി ഗ്രൂപ്പിനാണ്.
അടുത്തവര്‍ഷം മുതല്‍ വിമാനത്താവള നടത്തിപ്പിെന്റ പൂര്‍ണമായുള്ള അവകാശം അദാനിയുടെ കരങ്ങളിലേക്ക് മാത്രമായി മാറും. എയര്‍പോര്‍ട്ട് നടത്തിപ്പ് എറ്റെടുക്കുന്നതിെന്റ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പിെന്റ വിദഗ്ധര്‍ വിമാനത്താവളത്തില്‍ എത്തി നീരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
അദാനി ഗ്രൂപ്പിെന്റ പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ശംഖുംമുഖത്തെ അഡ്മിനിസ്ട്രേഷന് ബ്ലോക്കില്‍ പ്രത്യേകം ഹാള്‍ അനുവദിക്കുകയും ചെയ്തു.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിെന്റ നടത്തിപ്പ് കരാര്‍.ഇതിെന്റ ഭാഗമായുള്ള കൈമാറ്റകരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നേരത്തെ തന്ന ഒപ്പ് െവച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളം എറ്റെടുത്ത് നടത്തുന്നതിെന്റ സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്രം നല്‍കിയിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു