കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ രാജിവാർത്ത അടിസ്ഥാനരഹിതമെന്ന് കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 20 September 2021

കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ രാജിവാർത്ത അടിസ്ഥാനരഹിതമെന്ന് കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി
കൊളച്ചേരി :- 
 കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ മുസ്തഫ  പാർട്ടി സ്ഥാനത്ത് നിന്നും രാജി വെച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.

മുസ്ലിം ലീഗിൻ്റെ  സംഘശക്തിയെ തകർക്കാൻ രാഷ്ട്രീയ ദുഷ്ടലാക്കോടെ  മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്ന ദുഷ്പ്രചരണം അതേപടി പത്രങ്ങളിൽ അച്ചടിച്ചു വരികയാണ്. പാർട്ടി വിരുദ്ധർ കെട്ടി ചമക്കുന്ന ഇത്തരം വ്യാജവാർത്തകൾ മുസ്ലിംലീഗ് നേതൃത്വത്തിൻ്റെ വിശദീകരണം പോലും ചോദിക്കാതെ പത്രങ്ങളിൽ അച്ചടിച്ചു വരുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണ്. 

മുനീർ കൊളച്ചേരി എന്ന പേരിൽ കൊളച്ചേരി പഞ്ചായത്തിൽ മുസ്ലിം ലീഗിൻ്റെയോ യൂത്ത് ലീഗിൻ്റെയോ ഭാരവാഹിയായി ഒരാളുമില്ല എന്നിരിക്കെ അത്തരം ഒരു വ്യാജ പേരിൽ പത്രങ്ങളിൽ വാർത്ത വന്നു എന്നത് തന്നെ കൊളച്ചേരി പഞ്ചായത്ത് മുസ്ലിംലീഗിൽ വിഭാഗയതയുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള  കുത്സിത ശ്രമത്തിൻ്റെ ഭാഗമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ പ്രസ്താപിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog