ഇനി കോവിഡ് ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ടുകൾ അന്നേ ദിവസം തന്നെ മണിക്കൂറുകൾക്കകം ലഭ്യമാകും. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 4 September 2021

ഇനി കോവിഡ് ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ടുകൾ അന്നേ ദിവസം തന്നെ മണിക്കൂറുകൾക്കകം ലഭ്യമാകും.
കണ്ണൂർ: പുതിയതെരുവിലെ പ്രൈവറ്റ് ലബോറട്ടറി ആയ ജീവൻ ഡയഗ്നോസ്റ്റിക് സെന്ററിന്റെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ പ്രഥമ ആർ ടി പി സി ആർ മോളികുലർ ലബോറട്ടറി അഴീക്കോട് എം എൽ എ ശ്രീ. കെ. വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കലക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ കെ സൂരജ് നിർവഹിച്ചു.
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി ആയിരുന്നു ചടങ്ങുകൾ.

പുതിയതെരു ടെൻകോ സെന്ററിലും അഴിക്കോട് മൂന്നുനിരത്തിലും പ്രവർത്തിക്കുന്ന കലക്ഷൻ സെന്ററുകളിൽ സാമ്പിളുകൾ സ്വീകരിക്കുന്നതാണ്. കൂടാതെ ഹോം കലക്ഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് 19 ആന്റിജൻ ടെസ്റ്റ് - ₹300, ആർ ടി പി സി ആർ ടെസ്റ്റ് - ₹500 എന്നിങ്ങനെ ആണ് നിരക്കുകൾ. 

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കുമായി 7558921278, 04972999871 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog