ഇസ്ലാമാബാദിൽ നിന്നും കാബൂളിലേയ്ക്കുള്ള പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാന സെർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എ എഫ് പി വക്താവ്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം വിമാന സെർവീസ് പുനരാരംഭിക്കുന്ന ആദ്യ രാജ്യമാണ് പാകിസ്താൻ.
ആഗസ്ത് 30ന് യുഎസ് സൈന്യം പിന്മാറ്റം പൂർത്തിയാകുന്നതിന് മുന്നോടിയായി നടന്ന ഒഴിപ്പിക്കലിൽ കാബുൾ എയർപോർടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 120,000 പേരാണ് ദിവസങ്ങൾക്കകം കാബുൾ എയർപോർട്ടിൽ നിന്നും പറന്നുയർന്നത്. ഖത്തറിന്റെ സഹായത്തോടെ വ്യോമഗതാഗതം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് താലിബാൻ.
വ്യോമഗതാഗതം ആരംഭിക്കാനുള്ള ഏല്ലാ സാങ്കേതിക വശങ്ങളും ശരിയായതായി തങ്ങൾക്ക് അറിയിപ്പ് ലഭിച്ചുവെന്ന് പിഐ എ വക്താവ് അബ്ദുല്ല ഹഫിസ് ഖാൻ എ എഫ് പിയോട് പറഞ്ഞു. സെപ്റ്റംബർ 13ന് ഞങ്ങളുടെ ആദ്യ വിമാനം ഇസ്ലാമാബാദിൽ നിന്ന് കാബൂളിലേയ്ക്ക് പറക്കുമെന്നും ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഖത്തർ എയർവെയ്സിൻ്റെ രണ്ട് ചാർട്ടർ വിമാനങ്ങൾ കാബൂളിൽ നിന്നും പറന്നുയർന്നിരുന്നു. വിമാന യാത്രികരിൽ വിദേശികളും അഫ്ഗാനികളുമാണ് ഉണ്ടായിരുന്നത്. അതേസമയം താലിബാൻ കഴിഞ്ഞയാഴ്ച ആഭ്യന്തര വിമാന സെർവീസുകൾ ആരംഭിച്ചിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു