റബറിനു തുടർച്ചയായി വിലയിടിയുന്നത് പ്രതീക്ഷകൾക്കു മങ്ങലേൽപിക്കുകുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 7 September 2021

റബറിനു തുടർച്ചയായി വിലയിടിയുന്നത് പ്രതീക്ഷകൾക്കു മങ്ങലേൽപിക്കുകുന്നുരാജ്യാന്തര വിപണിയിൽ റബറിനു തുടർച്ചയായി വിലയിടിയുന്നത് ആഭ്യന്തര വിപണിയിലെ പ്രതീക്ഷകൾക്കു  മങ്ങലേൽപിക്കുന്നു. എട്ടു വർഷത്തിനു ശേഷം ആദ്യമായി ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില കിലോ ഗ്രാമിനു 180 രൂപ പിന്നിട്ടതോടെ പ്രസരിപ്പിലായിരുന്ന വിപണിയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട നേരിയ ഇടിവു വിലക്കയറ്റത്തിന്റെ വിരാമം കുറിക്കുന്നതോ സാങ്കേതികമായ തിരുത്തലിന്റെ ഭാഗമോ എന്നു വ്യക്തമല്ല. ഗതിനിർണയത്തിനു സഹായകമായ സൂചനകളൊന്നും തൽക്കാലം ലഭ്യമല്ലതാനും. 

കടന്നുപോയ വാരത്തിലെ ആദ്യ ദിവസം കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് വില ക്വിന്റലിന് 18,050 രൂപയിലേക്കും ആർഎസ്എസ് അഞ്ചാം ഗ്രേഡ് വില ക്വിന്റലിന് 17,850 രൂപയിലേക്കും ഉയരുകയുണ്ടായി. രണ്ടു ദിവസം കൂടി ഈ നിലവാരത്തിൽ വില തുടർന്നെങ്കിലും പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്നതാണു പിന്നീടു കണ്ടത്. വാരാന്ത്യത്തിൽ നാലാം ഗ്രേഡിന്റെ വില 17,900 രൂപ മാത്രം; അഞ്ചാം ഗ്രേഡ് വില 17,750 രൂപയും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog