യൂട്യൂബ് വ്ലോഗർമാരായ ഇബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

യൂട്യൂബ് വ്ലോഗർമാരായ ഇബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തുകണ്ണൂർ :- കണ്ണൂർ ആർ ടി ഒ ഓഫീസിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആർ ടി ഒ ഓഫീസിൽ ബഹളം വെച്ച  ഇ ബുൾജെറ്റ് യൂ ട്യൂബർമാർ അവസാന  പോലീസ് കസ്റ്റഡിയിൽ. കണ്ണൂർ ആർ ടി ഒ ഓഫീസിലാണ് ഇന്ന് രാവിലെ  നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
 യുട്യൂബരുടെ വാഹനം കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇന്ന് ആർ ടി ഒ ഓഫീസിലെത്താൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ആർ ടി ഒ നിലവിൽ പരാതി നൽകിയിട്ടില്ല.
 ആർ ടി ഒ ഓഫീസിൽ എത്തിയ യുട്യൂബർമാരായ സഹോദരങ്ങൾ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാൻ തുടങ്ങിയതോടെ ആർ ടി ഒ ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ഇവരെ ടൗൺ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
 വാഹനത്തിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.

1 comment:

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog