പോലിസിനെ ചുറ്റിച്ച അജ്ഞാതനായ ഫോൺവിളിക്കാരൻ പോലീസിന്റെ വലയിലായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


           

കോഴിക്കോട്:ആക്‌ഷൻ ഹീറോ ബിജു’ സിനിമയിൽ വയർലെസ് മോഷ്ടിച്ച മദ്യപാനി ‘കിങ് കോബ്ര’ പോലീസിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. തമിഴ്നാട്ടുകാരന്റെ മൊബൈൽഫോൺ തട്ടിയെടുത്ത പൊക്കുന്ന് സ്വദേശിയായ യുവാവ് കോഴിക്കോട് കസബപോലീസിനെ വട്ടംകറക്കിയതും ഏതാണ്ടിതുപോലെത്തന്നെ. മദ്യപിക്കുന്ന സ്വഭാവക്കാരനായ യുവാവ് രണ്ടാഴ്ചയോളമാണ് കസബപോലീസിന് തലവേദനയായത്. മോഷ്ടിച്ച മൊബൈലിൽനിന്ന് രാപകലില്ലാതെ നിർത്താതെ വിളിവന്നപ്പോൾ ഫോണെടുത്ത് സ്റ്റേഷനിലുള്ളവർ തളർന്നു. ഒരുദിവസം 100 തവണവരെ ഇയാൾ ഫോൺവിളിച്ചു. എടുക്കുമ്പോൾ കേൾക്കുന്നത് അസഭ്യവർഷം. ഒടുവിൽ ‘അജ്ഞാതനായ’ ആ ഫോൺവിളിക്കാരൻ പോലീസിന്റെ വലയിലായി. പൊക്കുന്ന് മാനന്ത്രാവിൽപാടം ഷാഹുൽഹമീദിനെ (29)ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്.

രണ്ടാഴ്ചയോളം തുടരെ സ്റ്റേഷനിലേക്ക് വിളിച്ച ഇയാൾ വനിതാപോലീസിനോടടക്കം വളരെമോശമായ ഭാഷയിലാണ് സംസാരിച്ചത്. അജ്ഞാതന്റെ വിളികാരണം സ്റ്റേഷനിൽ മറ്റുകോളുകൾ വരാത്ത അവസ്ഥയായിരുന്നു. ഫോണിലെ ചാർജ് തീരുന്നതുവരെ ഇയാൾ വിളിച്ചുകൊണ്ടേയിരിക്കും.

ഫോൺവിളിയുടെ ഉറവിടം അന്വേഷിച്ചിറങ്ങിയ പോലീസിന് ലഭിച്ചത് തമിഴ്നാട്ടുകാരനായ ഒരാളുടെ വിലാസമാണ്. അയാളെ ചോദ്യംചെയ്തപ്പോഴാണ് ഷാഹുൽഹമീദ് ഫോണുമായി കടന്നുകളഞ്ഞത് അറിഞ്ഞത്. നാലുവർഷമായി വീട്ടിൽകയറാതെ നടക്കുകയാണ് പ്രതി. നേരത്തേ താമസിച്ച വാടകവീട്ടിൽനിന്ന്‌ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളെ കണ്ടെത്തുന്നതും വെല്ലുവിളിയായി. ശനിയാഴ്ച രാവിലെ 10.30-ഓടെ അജ്ഞാതന്റെ വിളി വീണ്ടുമെത്തി. കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് ബിൽഡിങ്ങിന് തീപിടിച്ചു എന്നായിരുന്നു അറിയിപ്പ്. ബസ്‌സ്റ്റാൻഡിൽ കുതിച്ചെത്തിയ പോലീസ് എല്ലായിടവും പരിശോധിച്ചെങ്കിലും ഒരു തീപ്പൊരിപോലും കണ്ടെത്താനാവാതെ മടങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha