ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന ചാനൽ ചർച്ചയിൽ തനിയക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന സ്പീക്കർ MB രാജേഷിൻ്റെ പരാതിയിൽ അഡ്വ. K ജയശങ്കറിനെതിരെ കേസെടുത്തു.
ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസ് എടുത്തത് . ഒക്ടോബർ 20 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ എംബി രാജേഷ് പ്രതികൾക്കായി ഇടപെട്ടുവെന്ന് അഡ്വ. ജയശങ്കർ ആരോപിച്ചിരുന്നു. ഇതിനെതിരെ എംബി രാജേഷ് അഡ്വ. ജയശങ്കറിനെതിരെ മാനനഷ്ടകേസ് ഫയൽ കേസ് ചെയ്തു.

എംബി രാജേഷിൻ്റെ സഹോദരൻ നിതിൻ കണിച്ചേരിക്കെതിരെയും അഡ്വ. ജയശങ്കർ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ ജനവിധി തേടുമ്പോഴാണ് എം ബി രാജേഷിനെതിരെ അഡ്വ. ജയശങ്കർ ചാനൽ ചർച്ചയിലൂടെ വാളയാർ കേസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം തെറ്റിച്ച് ചൊല്ലിയ സംഭവത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി.

തിരുവനന്തപുരം എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കിയെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് എന്‍ ഹരി പള്ളിക്കത്തോടാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി പി ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്ന് പാരതിയിൽ പറയുന്നു. 'വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ ... ' എന്ന വരി തെറ്റിച്ച് പാടിയെന്നാണ് ആക്ഷേപം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം എന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha