വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ട'; പുതിയ തീരുമാനം അറിയിച്ച് മന്ത്രി ആന്റണി രാജു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ട'; പുതിയ തീരുമാനം അറിയിച്ച് മന്ത്രി ആന്റണി രാജു

'

            
വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് മന്ത്രി ആന്റണി രാജു.

ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ 'വാഹന്‍' വെബ് സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായ പൂര്‍ണ്ണ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാകും. വാഹനങ്ങള്‍ വാങ്ങുമ്ബോഴും വില്‍ക്കുമ്ബോഴും ബാങ്കില്‍ നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' ലഭിക്കുവാനും അത് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ അത് അപ്‌ലോഡ് ചെയ്യുവാന്‍ ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ആന്റണി രാജു അറിയിച്ചു.
ഇനി വാഹനത്തെ സംബന്ധിച്ച്‌ ബാങ്ക് ഹൈപ്പോതിക്കേഷന്‍ വിവരങ്ങളെല്ലാം 'വാഹന്‍' സൈറ്റില്‍ ലഭ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോഴും ബാങ്ക് ലോണിന്റെ വിവരങ്ങള്‍ 'വാഹന്‍' സൈറ്റില്‍ നല്‍കും. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സംസ്ഥാന ബാങ്കേഴ്‌സ് സമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഒരുമാസത്തിനുള്ളില്‍ വാഹനങ്ങളുടെ വായ്പ വിവരങ്ങള്‍ 'വാഹന്‍' വെബ് സൈറ്റില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog