കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജൂണ്‍ മാസം 23 നാണ് കണ്ണൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്നത് കണ്ണൂരിന്റെ പ്രധാന ആവശ്യമായിരുന്നു. കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ അണ്ടര്‍ പാസ്, സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ച് വിലയിരുത്തിയ ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളെ സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയോട് സംസാരിക്കുകയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തു. 

യോഗത്തില്‍ കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെയും മേലെ ചൊവ്വ അണ്ടര്‍ പാസ്, സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍ എന്നിവയുടെയും പുരോഗതി വിലയിരുത്തി. കണ്ണൂര്‍ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ ഏറെ സഹായകമാകുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും മേലെ ചൊവ്വ അണ്ടര്‍ പാസ്, സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍ പദ്ധതികളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കേണ്ട പ്രദേശങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കി എല്ലാ റോഡുകളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. 

എന്‍എച്ച് 66 - മന്ന ജംഗ്ഷന്‍ - ചാല ജംഗ്ഷന്‍ റോഡ്, ചാലാട് - കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട് - കൊറ്റാളി റോഡ്, മിനി ബൈപാസ് റോഡ്, കക്കാട് - മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷന്‍ - ജെടിഎസ് ജംഗ്ഷന്‍ റോഡ്, തയ്യില്‍ - തെഴുക്കിലെ പീടിക റോഡ്, കുഞ്ഞിപ്പള്ളി - പുല്ലൂപ്പി റോഡ്, ഇന്നര്‍ റിംഗ് റോഡ്, പട്ടാളം റോഡ് - താലൂക്ക് ഓഫീസ് റോഡ് - സിവില്‍ സ്റ്റേഷന്‍ റോഡ്, ജയില്‍ റോഡ്, എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഇതിന് പുറമെയാണ് മേലേ ചൊവ്വ അണ്ടര്‍പാസ്, സൗത്ത് ബസാര്‍ ഫ്‌ളൈ ഓവര്‍ എന്നിവയുടെ പ്രവൃത്തി. 

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, പി ഡബ്ല്യൂ ഡി സെക്രട്ടറി ആനന്ദ് സിങ്ങ്, ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം ഡി എസ് സുഹാസ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha