കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 19 August 2021

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം


ന്യൂഡല്‍ഹിഃ രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ അടുത്ത മാസം തുടങ്ങും. ഇതിനുള്ള അനുമതി വൈകാതെ നല്‍കും. രണ്ടിനും പതിനെട്ടിനും ഇടയില്‍പ്രായമുള്ളവര്‍ക്കാണു വാക്നിനേഷന്‍. കോവാക്സിന്‍ ആണ് പരീക്ഷിക്കുന്നത്. സൈക്കോ ഡി കോവിഡ് വാക്സിനും പരീക്ഷിക്കും. ഇതിന്‍റെ പുതിയ പതിപ്പ് നിര്‍മാണം വൈകാതെ തുടങ്ങും. ഡ്രഗ് കണ്‍ട്രോളര ജനറലിന്‍റെ അനുമതി ലഭിച്ചാല്‍ സെപ്റ്റംബറോടെ ലഭിച്ചേക്കും. കുട്ടികളുടെ വാക്സിനേഷന്‍ തുടങ്ങുന്നതോടെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമാകും.

അതിനിടെ രാജ്യത്ത് പുതുതായി 36,401 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 530 പേര്‍ മരിച്ചു. 39,157 പേര്‍ രോഗമുക്തി നേടി. 3,64,129 ആക്റ്റിവ് കേസുകള്‍ നിലനില്‍ക്കുന്നതായി ആരോഗ്യമന്ത്രാലയം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog