റിയാസിനെപ്പോലെയൊരു മന്ത്രി സംസ്ഥാനത്തിന് അഭിമാനമെന്ന് കെ കെ രമ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

റിയാസിനെപ്പോലെയൊരു മന്ത്രി സംസ്ഥാനത്തിന് അഭിമാനമെന്ന് കെ കെ രമ

പൊതുമരാമത്ത്, ടൂറിസം മന്ത്രി എന്ന നിലിയില്‍ മികച്ച പ്രകടനം നടത്തുന്ന മുഹമ്മദ് റിയാസിന്റെ സമീപനങ്ങളെ പുകഴ്ത്തി ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എ. മന്ത്രി എന്ന നിലയില്‍ റിയാസിനോട് ഒരു കാര്യം അവതരിപ്പിച്ചാല്‍ അദ്ദേഹം അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പോസിറ്റീവായി മറുപടി നല്‍കുകയും ചെയ്യും.

റിയാസിനെപ്പോലെയൊരു മന്ത്രിയെ കിട്ടിയത് സംസ്ഥാനത്തിന് അഭിമാനമാണെന്നും കെ കെ രമ പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയില്‍ റിയാസ് പങ്കെടുത്തസാന്റ് ബേങ്ക്‌സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലാണ് രമയുടെ പ്രശംസ.


വടകര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെസംബന്ധിച്ചുള്ള കാര്യങ്ങള്‍ നിയമസഭക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് ഈ അഭിപ്രായ പ്രകടനം. മണ്ഡലത്തിലെ കാര്യങ്ങള്‍ പറയുമ്ബോള്‍ മന്ത്രിയില്‍ നിന്ന് അത് നടത്താം എന്ന ഉറപ്പ് കിട്ടുന്നത് വളരെ ആവേശകരമായ കാര്യമാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയ്യാറാകുന്ന മന്ത്രിയെ നമുക്ക് കിട്ടിയതില്‍ അഭിമാനിക്കാമെന്നും രമ പറഞ്ഞു..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog