കണ്ണൂർ ഡി.സി.സി. ഓഫീസിൽ റഫറൻസ് ലൈബ്രറി തുടങ്ങുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: സെപ്റ്റംബർ രണ്ടിന് ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോൺഗ്രസ് ഓഫീസിൽ രാഷ്ട്രീയചരിത്രവുമായി ബന്ധപ്പെട്ട ലൈബ്രറി സ്ഥാപിക്കുന്നു. ആദ്യ പുസ്തകം എഴുത്തുകാരൻ ടി. പത്മനാഭനിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഏറ്റുവാങ്ങി.

കോൺഗ്രസ് നേതാവ് ജയറാം രമേശ് എഴുതിയ 'എ ചെക്കേർഡ് ബ്രില്യൻസ്: ദി മെനി ലൈവ്‌സ് ഓഫ് വി.കെ. കൃഷ്ണമേനോൻ' എന്ന പുസ്തകമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം, ലോകചരിത്രം, അന്താരാഷ്ട്ര രംഗത്തെ പ്രമുഖ എഴുത്തുകാരുടെയും ചരിത്രകാരൻമാരുടെയും ലോകനേതാക്കളുടെയും പ്രധാന പുസ്തകങ്ങൾ, നേതാക്കളുടെ ജീവചരിത്രം, രാജവംശങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തും. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മറ്റ് ദേശീയനേതാക്കളുടെയും പ്രത്യേകം വിഭാഗങ്ങൾ ഉണ്ടാകും.

ഡിജിറ്റൽ ലൈബ്രറിയും സജ്ജമാക്കുമെന്ന് സതീശൻ അറിയിച്ചു. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിപുല റഫറൻസ് ഗ്രന്ഥശേഖരമാണ് ഉദ്ദേശിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha