സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയിൽ 3 ശതമാനം വർധന നിശ്ചയിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 1 August 2021

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയിൽ 3 ശതമാനം വർധന നിശ്ചയിച്ചുuploads/news/2021/08/505013/IMG_20210801_085406_697.jpg

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയിൽ 3 ശതമാനം വർധന. ഈ വർഷം ജൂലൈ മുതൽ ഡിസംബർ വരെ ബാധകമായ ക്ഷാമബത്തയിലാണ് 3% വർധന.
കേന്ദ്ര ഡിഎ 28 ശതമാനത്തിൽനിന്ന് 31 ആയും സംസ്ഥാന ജീവനക്കാരുടേത് 9ൽ നിന്ന് 12 ശതമാനമായും ഉയരും.

ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 335 പോയിന്റിൽ നിന്ന് 342.92 ആയി ഉയർന്നതോടെയാണ് ഇത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മരവിപ്പിച്ചിരുന്ന കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ജൂലൈ മുതൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

അതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 17 ശതമാനത്തിനു പകരം 28% ഡിഎ ആണ് ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കുക. പുതിയ 3% വർധന ഓഗസ്റ്റ് ഒടുവിലോ സെപ്റ്റംബറിലോ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog