അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 July 2021

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക്

കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരില്‍ലാണ് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം ഉണ്ടായത്. ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിറാജിന് തുടയ്ക്കും ഇജാസിന് നടുവിനുമാണ് പരിക്ക് പറ്റിയത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. റോഡരികില്‍ ബൈക്ക് നിര്‍ത്തി പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനമായി മാറുകയായിരുന്നു.
രണ്ടര പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന നേടുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിലയില്‍ വലിയ ആഘോഷങ്ങളാണ് കേരളത്തിലെ ആരോധകള്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലും അരാധകര്‍ ബൈക്ക് റാലിയുള്‍പ്പെടെ സംഘടിപ്പിച്ച് വിജയാഘോഷം നടത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog