എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 7 July 2021

എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം


 
ഇരിട്ടി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഐ.സി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. 
 
എല്‍.ഐ.സി ഷെയര്‍ വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഏജന്റമാരുടെ ഡ്യൂ ലിസ്റ്റ് പുനസ്ഥാപിക്കുക,ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക,രണ്ടാം തരംഗ കോവിഡ് കാല അലവന്‍സ് അനുവദിക്കുക,ഇന്ധന വിലവര്‍ദ്ധനവ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഐ.സി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്. 
 
 
ഇരിട്ടി ബ്രാഞ്ച് ഓഫീസിന് മുന്നില്‍ നടത്തിയ സമരം വി.വി.രാജീവിന്റെ അധ്യക്ഷതയില്‍ എ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.പി.വി.കുഞ്ഞിക്കണ്ണന്‍, എം.ബാബു രാജ്,കെ.വി.മധുസൂദനന്‍ ,കെ.പി.സവിത, തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog