കോവിഡ് വാക്സിൻ വിതരണം,ഭരണകൂടം അട്ടിമറിക്കുന്നു: നൗഷാദ് ബ്ളാത്തൂർ:

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിക്കൂർ : കോവിഡ് വാക്സിൻ വിതരണത്തിൽ ഗുരുതരമായ അലംഭാവം കാണിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഊരത്തൂർ പിഎച്ച്സിക്ക് മുന്നിൽ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസും (എഐയുഡബ്ലുസി),യൂത്ത്‌ കോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പടിയൂർ മണ്ഡലം പ്രസിഡന്റ് സി.എച്ച് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു.
  ഇരിക്കൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ സി.വി കുഞ്ഞനന്തൻ മുഖ്യപ്രഭാഷണം നടത്തി.പടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രാജൻ,സിനി സന്തോഷ്, ആനന്ദബാബു,
അനൂപ് പനക്കൽ, പി.രവീന്ദ്രൻ നമ്പ്യാർ , മാവില സന്തോഷ്,പി ബി സത്യൻ,ബിനുമോൻ മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.

  ഇതുമായി ബന്ധപ്പെട്ട് വിശദമായ പരാതി മെഡിക്കൽ ഓഫീസർക്ക് നൽകി.പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha