പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ വൻ പാളിച്ച, ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവാവ്, - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 30 July 2021

പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ വൻ പാളിച്ച, ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവാവ്,

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളേ കരുതി കൂട്ടി കൊലപ്പെടുത്തുന്നു എന്ന ഗുരുതരമായ ആരോപണം പുറത്ത് വന്നതിനു പിന്നാലെ അതിനേ ശരിവയ്ക്കുന്ന കോവിഡ് രോഗിയുടെ വെളിപ്പെടുത്തൽ.പരിയാരത്ത് കോവിഡ് രോഗികളേ കൊല്ലുന്നു എന്ന ഞടുക്കുന്ന വെളിപ്പെടുത്തൽ കോവിഡ് രോഗിയായ കുറ്റിയാട്ടൂർ സ്വദേശി ഷാജി പങ്കുവയ്ക്കുന്നു. കോവിഡ് രോഗികൾ ശ്വാസത്തിനും രക്ഷക്കും ആയി പിടയുമ്പോൾ കൈയ്യും കാലും കെട്ടി ഇടുകയാണ്‌. ഞാൻ എല്ലാം കണ്ടു. എന്റെ മുന്നിൽ നിന്നു തന്നെ ഞാൻ നോക്കി നില്ക്കേ 4 കോവിഡ് രോഗികൾ ഇത്തരത്തിൽ മരിച്ചു. കയ്യും കാലും കെട്ടിയിട്ടു മുഖത്ത് വെന്റിലേറ്റർ വെച്ച് രോഗികൾ വെള്ളത്തിനും, ഭക്ഷണത്തിനും, മരുന്നിനും, ഉറ്റവരെ കാണാനും വേണ്ടി കിടന്ന് നിലവിളിക്കുന്നു. തുടർന്ന് അവർ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയാണ്….ഒരാളും തിരിഞ്ഞു നോക്കുന്നില്ല., പുറം ലോകവുമായി ബന്ധപെടാൻ വിടില്ല .. ഞാൻ കണ്ട കാര്യങ്ങൾ ആരുടെ മുന്നിലും വെളിപ്പെടുത്താൻ തയ്യാറാണെന്നും ഷാജി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് ഷാജി കുറ്റിയാട്ടൂർ പുറത്തിറക്കിയ കുറിപ്പ് ഇങ്ങിനെ. എന്റെ പേര് ഷാജി, കുറ്റിയാട്ടൂർ സ്വദേശിയാണ്. ഒരാഴ്ച മുന്നേ ജില്ലാ ആശുപത്രിയിൽ നിന്നും എനിക്ക് കൊറോണ സീരിയസ് ആയി പരിയാരത്തേക് മാറ്റി അവിടെ വിദഗ്ദ ചികിത്സ എന്ന് പറഞ്ഞു 30 പേരിലധികമുള്ള അതി തീവ്രമായ കൊറോണബാധിച്ചു ഫൈനൽ സ്റ്റേജിൽ എത്തിച്ച രോഗികളുടെ നടുവിലായി ഞാനും. ഒറ്റ ദിവസം 5 പേര് പിടഞ്ഞു മരിക്കുന്നത് എന്റെ മുന്നിൽ വച്ചായിരുന്നു. ഞാൻ അതിന് ദൃക്‌സാക്ഷി ആയപ്പോൾ ആകെ ഉള്ളത് രണ്ട് സ്റ്റാഫ്‌ ആയിരുന്നു, അവർ പറഞ്ഞത് നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. അവരിനി രക്ഷപെടില്ല, സമയവും ഇല്ല എന്നാണ് അവിടുള്ള നഴ്സ്മാർ പറഞ്ഞത്. കയ്യും കാലും കെട്ടിയിട്ടു മുഖത്ത് വെന്റിലേറ്റർ വെച്ച് രോഗികൾ വെള്ളത്തിനും, ഭക്ഷണത്തിനും, മരുന്നിനും, ഉറ്റവരെ കാണാനും വേണ്ടി കിടന്ന് നിലവിളിക്കുന്നു. തുടർന്ന് അവർ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയാണ്….ഒരാളും തിരിഞ്ഞു നോക്കുന്നില്ല., പുറം ലോകവുമായി ബന്ധപെടാൻ വിടില്ല ..

എല്ലാവരും ഇതൊന്ന് എല്ലാവർക്കും ഷേയർ ചെയ്യണം. ഞാൻ സർക്കാരിനെതിരെയോ, ഏതെങ്കിലും പാർട്ടിക്കെതിരെയോ അല്ല, നേരിട്ടു അനുഭവിച്ച കാര്യമാണ് നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. ആരും രോഗികളെ പരിയാരത്ത് അയക്കരുത്……ഒരാളെയും ഇനി മരിക്കാൻ വിടരുത്. രക്ഷപ്പെടുത്തമായിരുന്നിട്ട് കൂടി ആരും നോക്കുന്നില്ല. എന്റെ ഫോൺ.9895672009 കണ്ടാകാര്യങ്ങൾ എന്തായാലും ആരുടെ മുൻപിലും ഇനിയും ആവർത്തിക്കും. പിറ്റേന്ന് ഞാൻ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്തു. കണ്ണൂർ ശ്രീചന്ദ് സൂപ്പർ സ്പെഷാലിറ്റി ആസ്പത്രിയിൽ നിന്നും എന്റെ അസുഖം ഇപ്പോൾ ഭേദമായി.എല്ലാവരും എല്ലാ ഭാഗങ്ങളിലും ഈ സന്ദേശം എത്തിക്കണം.
പരിയാരത്ത് കോവിഡ് രോഗികളേ കൊല്ലുന്നു എന്ന ഗുരുതരമായ വെളിപ്പെടുത്തൽ മുമ്പ് കർമ്മ ന്യൂസും ക്രൈം ഓൺലൈനും മാത്രമാണ്‌ ഉന്നയിച്ചത് . ദൃക്സാക്ഷികൾ ഉൾപെടെ ഉള്ള ആരോപണം വന്നപ്പോൾ കേരളാ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് സ്വമേധയാ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരേ കേസെടുക്കുകയായിരുന്നു. മാത്രമല്ല ഈ വാർത്ത പുറത്ത് വിട്ടതിനു ക്രൈം നന്ദകുമാറിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറും പോലീസ് കൊണ്ടുപോയിരുന്നു

ആരോപണം ഉന്നയിച്ച ഷാജി കുറ്റിയാട്ടൂർ 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog