കണ്ണൂര്‍ വിമാനത്താവളത്തില്‍ മാലിന്യത്തിനിടയില്‍ ഒരു കോടിയുടെ സ്വര്‍ണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ മാലിന്യത്തിനിടയില്‍ ഒരു കോടിയുടെ സ്വര്‍ണംമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനിടെ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബൂദബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തി​െൻറ കക്കൂസ് മാലിന്യം നശിപ്പിക്കാന്‍ എടുത്ത​പ്പോഴാണ് രണ്ട്​ കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നടുവിന് കെട്ടുന്ന മെഡിക്കല്‍ ബെല്‍റ്റിനുള്ളില്‍ രണ്ട് പോളിത്തീന്‍ കവറിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.

മിശ്രിതത്തില്‍നിന്ന്​ വേര്‍തിരിച്ചപ്പോള്‍ 1887 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് ഒരു കോടിയോളം രൂപ വിലവരും. കസ്​റ്റംസ് അസി. കമീഷണര്‍ ഇ. വികാസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനുമുമ്പും കണ്ണൂരില്‍ കക്കൂസ്​ മാലിന്യത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയില്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കസ്​റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog