പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച്, ടി.ആർ ഗ്യാസ് ഓഫീസിനു മുൻപിൽ എസ് ഡി പി ഐ പ്രതിഷേധ സമരം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 2 July 2021

പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച്, ടി.ആർ ഗ്യാസ് ഓഫീസിനു മുൻപിൽ എസ് ഡി പി ഐ പ്രതിഷേധ സമരം നടത്തി മട്ടന്നൂർ:പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടിആർ  ഗ്യാസ് ഓഫീസിന് മുമ്പിൽപ്രധിഷേധ സമരം  സംഘടിപ്പിച്ചു.  
പ്രതിസന്ധിയുടെ മഹാമാരിയിൽ നിത്യ ചിലവിന് പോലും നിവൃത്തിയില്ലാതെ ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന സമയത്ത് കേന്ദ്ര സർക്കാർ, പാചക വാതക വില 818 രൂപ യിൽ നിന്ന് 841 രൂപയായാണ്  വർദ്ധിപ്പിച്ചത്.
2020 മുതൽ പാചക വാതക സബ്സിഡി എടുത്ത് കളഞ്ഞ സർക്കാർ,  പലതവണകളായി വില വർദ്ധിപ്പിക്കുക വഴി ജനങ്ങള ചൂഷണം ചെയ്യുകയാണെന്നും, ഇത്തരം  ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്ഡിപിഐ മുന്നറിയിപ്പു നൽകി. മുൻസിപ്പൽ പ്രസിഡണ്ട് ഷംസുദ്ദീൻ കയനി. സെക്രട്ടറി സാജിർ പാലോട്ടുപള്ളി. സി കെ റഫീഖ് തുടങ്ങിയവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog