കായിക താരങ്ങള്‍ക്കായി സോണല്‍ തല സെലക്ഷന്‍ ട്രയല്‍സ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 18 July 2021

കായിക താരങ്ങള്‍ക്കായി സോണല്‍ തല സെലക്ഷന്‍ ട്രയല്‍സ്

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ കായിക താരങ്ങള്‍ക്കായി സോണല്‍ തല സെലക്ഷന്‍ ട്രയല്‍സ് ജൂലൈ 20ന് രാവിലെ 8 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്നു. 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് അക്കാദമികളിലേക്കും, സ്‌കൂള്‍ സ്പോര്‍ട്സ് അക്കാദമികളിലേക്കും, എലൈറ്റ് സ്‌കീം, ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതികള്‍ എന്നിവയിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ് ട്രയല്‍.

 

അത്ലറ്റിക്സ്, വോളിബോള്‍, ഫുട്ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്കൊണ്ടോ, സൈക്ലിങ്, നെറ്റ് ബോള്‍, ഹോക്കി, കബഡി, ഹാന്റ് ബോള്‍, ഖോഖോ, കനോയിങ് കയാക്കിങ്, റോവിങ് എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സോണല്‍ സെലക്ഷന്‍.

അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍ എന്നീ കായിക ഇനങ്ങളില്‍ ജില്ലാ തല സെലക്ഷന്‍ ട്രയല്‍സില്‍ തെരഞ്ഞെടുക്കപ്പെട്ട് എന്‍ട്രി കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ കഴിയുകയുളളൂ. ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമില്‍ അത്ലറ്റിക്സ്, ബോക്സിങ്, ഫെന്‍സിങ്, റോവിങ് കായിക ഇനങ്ങളിലും എലൈറ്റ് സ്‌കീമില്‍ അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍ കായിക ഇനങ്ങളിലുമാണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്.

ദേശീയ തലത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങളെയാണ് ഈ സ്‌കീമുകളില്‍ പരിഗണിക്കുന്നത്. സ്‌കൂള്‍ ഹോസ്റ്റലിലേക്ക് ഏഴ്, എട്ട് (14 വയസ്സിന് താഴെയുളളവര്‍), പ്ലസ് വണ്‍ ക്ലാസുകളിലേക്കും, കോളേജിലേക്ക് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് പ്രവേശനം നല്‍കുന്നത്.

സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്. കായിക താരങ്ങള്‍ക്ക് ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സോണല്‍ തല സെലക്ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് നടത്തിയ ആന്റിജന്‍ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ് 20 ന് രാവിലെ എട്ട് മണിക്ക് ഹാജരാകണം. സ്പോര്‍ട്സ് കിറ്റ്, വയസ് തെളിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായിക രംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ  ഉണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700485, 9562207811.

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog