കൊടകര കുഴൽപ്പണക്കേസ്: കെ.സുരേന്ദ്രന്‍ പോലീസ് ക്ലബ്ബിൽ ഹാജരായി; ചോദ്യം ചെയ്യുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 14 July 2021

കൊടകര കുഴൽപ്പണക്കേസ്: കെ.സുരേന്ദ്രന്‍ പോലീസ് ക്ലബ്ബിൽ ഹാജരായി; ചോദ്യം ചെയ്യുന്നു
കെ. സുരേന്ദ്രൻ| Photo: Mathrubhumi 
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിലെ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹാജരായി. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയനാടകമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരാതിക്കാരന്റെ സി.ഡി.ആർ. പരിശോധിച്ച് ആളുകളെ വിളിച്ചുവരുത്തുന്നത്. ഇത് പാർട്ടിയെ അപമാനിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യം സംരക്ഷിക്കാൻ പോലീസ് നടത്തുന്ന ശ്രമമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പ്രതികളെ ആരൊക്കെ വിളിച്ചു, പ്രതികളുമായി ആരൊക്കെ ബന്ധം പുലർത്തി എന്ന കാര്യങ്ങളൊന്നും പോലീസ് അന്വേഷിക്കുന്നതേയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷിക്കുന്നത് പരാതിക്കാരൻ ആരെ വിളിച്ചു എന്നാണ്. അത് വിചിത്രമായ അന്വേഷണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog