ഡോക്യുമെൻററി മത്സരം; സംസ്ഥാന അവാർഡ് അബാൻ ഈസയ്ക്ക്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 9 June 2021

ഡോക്യുമെൻററി മത്സരം; സംസ്ഥാന അവാർഡ് അബാൻ ഈസയ്ക്ക്.


കടവത്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സ്കൂൾവിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ കടവത്തൂർ പി.കെ.എം ഹയർസെക്കണ്ടറി സ്കൂളിലെ അബാൻ ഈസ ഒന്നാം സ്ഥാനത്തിന് അർഹനായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് അബാൻ ഈസ ഒന്നാമതെത്തിയത്. "ചിലന്തികളുടെ ലോകത്തെ വിശേഷങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി, അവതരണത്തനിമയിലും സാങ്കേതികമികവിലും ഏറെ ശ്രദ്ധേയമായതായി സംഘാടകരും വിധികർത്താക്കളും അറിയിച്ചു.
       കോവിഡ്കാലത്ത് നിരവധി ഓൺലൈൻ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അബാൻ ഈസ, കഴിഞ്ഞ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് ചാനൽ നടത്തിയ ഗവേഷണപ്രബന്ധമത്സരത്തിൽ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് നേടിയിട്ടുണ്ട്. പി.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ 2019 - 20 അധ്യയന വർഷത്തെ 'ശാസ്ത്ര പ്രതിഭാ ' പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog