സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും; അന്തിമ തീരുമാനം ഇന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 14 June 2021

സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും; അന്തിമ തീരുമാനം ഇന്ന്
 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും എന്ന് റിപ്പോര്‍ട്ട്. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കും. ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്പോൾ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. 16 വരെ പതിവ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog