പരിസ്ഥിതി സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം - അഡ്വ സജീവ് ജോസഫ് എംഎൽഎ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 പയ്യാവൂർ: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും ദുരിതം വിതക്കുമ്പോൾ നമുക്കും വരും തലമുറക്കുമായി പരിസ്ഥിതിയെ സംരക്ഷിച്ചു നിർത്തേണ്ടത് ഒരോ പൗരൻ്റേയും ,സമൂഹത്തിൻ്റെയും ഉത്തരവാദിത്വമാണെന്ന് അഡ്വ സജീവ് ജോസഫ് എം എൽ എ. കൃഷി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷത്തൈ വിതരണത്തിൻ്റെയും, പരിസ്ഥിതി ദിനാചരണത്തിൻ്റെയും ബ്ലോക്ക് തല  ഉദ്ഘാടനം പയ്യാവൂർ കണ്ടകശ്ശേരിയിൽ വെച്ച് നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഒരു കോടി വൃക്ഷത്തൈ വിതരണം ചെയ്യാനുള്ള സർക്കാരിൻ്റെയും കൃഷി വകുപ്പിൻ്റെയും പദ്ധതി മാതൃകാപരമാണെന്നും കൃഷി വകുപ്പ് ഇക്കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നുവെന്നും എം എൽ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി തോലാനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ചാക്കോ പാലക്കലോടി ,ജെയിംസ് തുരുത്തേൽ ,പി ആർ രാഘവൻ ,സോജൻ കാരാമയിൽ പഞ്ചായത്തംഗങ്ങളായ ആനീസ് നെട്ടനാനിക്കൽ ,ഫിലിപ്പ് പാത്തിക്കൽ ,ടി.പി അഷ്റഫ് ,ടെൻസൺ ജോർജ്, ജിത്തു തോമസ് ,സിന്ധു ബെന്നി, സിജി ഒഴാങ്കൽ കൃഷി അസി: ഡയറക്ടർ ആദർശ്, പയ്യാവൂർ കൃഷി ഓഫീസർ ജി.വി രജിനി, കൃഷി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട് :തോമസ് അയ്യങ്കാനാൽ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha