കൂടാളിയിൽ നിന്നും 280കുപ്പി വിദേശമദ്യവുമായി കാറും മിനി ലോറിയും പിടികൂടി, മട്ടന്നൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 11 June 2021

കൂടാളിയിൽ നിന്നും 280കുപ്പി വിദേശമദ്യവുമായി കാറും മിനി ലോറിയും പിടികൂടി, മട്ടന്നൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ


കൂടാളിയിൽ നിന്നും 280കുപ്പി വിദേശമദ്യവുമായി കാറും മിനി ലോറിയും പിടികൂടി മട്ടന്നൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

മട്ടന്നൂർ എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കൂടാളി യു പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് മിനിലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 279 ലിറ്റർ കർണ്ണാടക മദ്യം പിടികൂടിയത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. കർണ്ണാടക സംസ്ഥാനത്ത് മൈസൂർ ജില്ലയിൽ ബസവേശ്വര നഗറിലെ മുഹമ്മദ് അശ്രഫ് (55) , മട്ടന്നൂർ കോളാരി കല്ലൂരിലെ അനീസ മൻസിൽ സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യക്കടത്തു സംഘത്തിലെ പ്രധാനിയായ പ്രജീഷ് എന്ന മാക്കാപ്പി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു . ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു . എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യം കടത്താൻ ഉപയോഗിച്ച KA 09 D 6612 മിനിലോറി , KL 13 AS 1169 മാരുതി കാർ എന്നിവയും കസ്റ്റഡിൽ എടുത്തു . മിനി ലോറിയിയിൽ തണ്ണി മത്തൻ ലോഡിന് അടിയിലായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മദ്യക്കുപ്പികൾ രഹസ്യ കേന്ദ്രത്തിൽ വച്ച് കാറിൽ മാറ്റിക്കയറ്റുന്നതിനിടയിലാണ് എക്സൈസിൻ്റെ മിന്നൽ പരിശോധന ഉണ്ടായത്. ഒന്നരയാഴ്ച്ചക്കാലത്തിലേറെയായി ഇവരുടെ നീക്കങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു .പ്രിവൻ്റീവ് ഓഫീസർ വി സുധീർ , കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത് , കെ നിവിൻ , എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് അതിസാഹസീകമായി ഇവരെ പിടികൂടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog