ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ കോവിഡ് രോഗികളെ സഹായിക്കാൻ മണ്ഡലം യൂത്ത് കെയറിന്റെ നേതൃത്വത്തിൽ സൗജന്യമായി വിട്ടുനൽകാൻ ഏഴ് വാഹനങ്ങൾ ഏർപ്പെടുത്തി. ഉളിക്കൽ ടൗണിൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യു നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷനായിരുന്നു. ജാക്സൺ ജോർജ്, സുജിത് പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു