കോവിഡ് 19;ഉളിക്കൽ പഞ്ചായത്തിൽ വാർ റൂം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് കോവിഡ് 19 സുരക്ഷാ സമിതിയുടെ യോഗം 05.05.2021 പഞ്ചായത്ത്‌ ഓഫിസിൽ വച്ചു ചേര്‍ന്നു. യോഗത്തില്‍ പ്രസിഡന്‍റ് ശ്രീ പി സി ഷാജി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അഷ്റഫ് പാലിശ്ശേരി , സെക്ടറല്‍ മജിസ്ട്രേറ്റ് ശ്രീ സജീവന്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത് മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് ജെയിംസ്, പോലീസ് ഉദ്യോഗസ്ഥന്‍മാര്‍, അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ ബാലകൃഷ്ണന്‍‌ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഉളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ഇപ്പോള്‍ തുറക്കുന്നതിന് അനുവാദം നല്കിയ അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളു.
2. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസുകള്‍ മാത്രം ഉണ്ടായിരിക്കുന്നതാണ്. രാത്രി 9 മണിക്ക് അടക്കേണ്ടതുമാണ്.
3. നിര്‍മ്മാണ മേഖലയിലെ സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ ( സിമന്‍റ്, കമ്പി, ഹാഡ് വെയര്‍, വയറിംഗ്, പ്ലംബിംഗ്, പെയിന്‍റ്) ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ കടകള്‍ തുറന്ന് എടുത്ത് കൊടുക്കാവുന്നതും കൊടുത്ത ഉടന്‍ കടകള്‍ അടക്കേണ്ടതുമാണ്.
4. കോവിഡ് പോസിറ്റീവ് രോഗി താമസിക്കുന്ന വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവിലെ കടകള്‍ 7 ദിവസത്തേക്ക് അടച്ചിടേണ്ടതാണ്. ഈ പ്രദേശത്ത് യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കുന്നതല്ല.
5. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാര്‍ റൂം, ഹെല്‍പ് ഡെസ്ക് എന്നിവ ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha