ജനാധിപത്യ അവകാശത്തെ തടയാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ല: എസ് ഡി പി ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

ജനാധിപത്യ അവകാശത്തെ തടയാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ല: എസ് ഡി പി ഐ


 
 മട്ടന്നൂർ:
ബൂത്തുകൾ സന്ദർശിക്കുന്നതിനിടെ കയനിയിൽ വെച്ച് മട്ടന്നൂർ മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി റഫീഖ് കീച്ചേരിയെ തടയാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നൗഫൽ സി പി പറഞ്ഞു. സ്ഥാനാർഥിയുടെ ജനാധിപത്യ അവകാശത്തെ പോലും തടയാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ല. സിപിഎമ്മിന് മേൽക്കോയ്മ ഉള്ള സ്ഥലങ്ങളിൽ സ്ഥാനാർഥിക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കടുത്ത നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog