പലയിടത്തും സു​ര​ക്ഷാമാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാളി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്തെ മി​ക്ക പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ട കൈ​യു​റ പ​ല​യി​ട​ത്തും ന​ല്‍​കി​യി​ല്ല. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പി​പി​ഇ കി​റ്റും ധ​രി​ക്കാ​തെ​യുമായി​രു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​വേ​ശം കു​റ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്ത​വ​ണ.
ആ​ല​ക്കോ​ട് അ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വോ​ട്ടിം​ഗി​ല്‍ കു​റ​വു​ണ്ടാ​യി. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള വോ​ട്ടു​ക​ള്‍ ആ​ണ് കൂ​ടു​ത​ലും രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്ത പ​ല വോ​ട്ട​ര്‍​മാ​ര്‍ ഇ​പ്രാ​വ​ശ്യം ലി​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ഏ​റെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യികൂ​ടാ​തെ സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ഹ്ന​വും സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും പ​തി​ച്ച വോ​ട്ട​ര്‍ ലി​സ്റ്റു​മാ​യി ബൂ​ത്തി​ല്‍ എ​ത്തി​യ വോ​ട്ട​ര്‍​മാ​രു​ടെ പേ​രി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി. ഇ​തേ​തു​ട​ര്‍​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രും പോ​ലീ​സും ചി​ഹ്ന​വും സ്ഥാ​നാ​ര്‍​ഥി​യു​ടെ ഫോ​ട്ടോ​യും ലി​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും പോ​ളിം​ഗി​നു കാ​ര്യ​മാ​യി ബാ​ധി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha