തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്ല, റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി! പിന്നെ നടന്നത് പൊരിഞ്ഞയടി; പ​യ്യ​ന്നൂ​രി​ല്‍ 37 സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്കും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ര്‍​ദന​മേ​റ്റെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ 37 പേ​ര്‍​ക്കെ​തി​രേ കേ​സ്.​
പോ​ളിം​ഗി​നി​ട​യി​ലും അ​തി​ന് ശേ​ഷ​വു​മാ​യി ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.
പ​യ്യ​ന്നൂ​ര്‍ ക​ണ്ട​ങ്കാ​ളി സ്‌​കൂ​ളി​ലെ 105 എ ​ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ ത​ന്നെ കൈ​യേ​റ്റം ചെ​യ്ത​ത​യാ​യു​ള്ള പാ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​കാ​ശ​ന്‍ മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​ പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സ്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ലി​ല്ലാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വോ​ട്ട​റെ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്നു​ള്ള വി​രോ​ധ​മാ​ണ് കൈ​യേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി.
താ​യി​നേ​രി സ്‌​കൂ​ളി​ലെ 86 എ ​ബൂ​ത്തി​ലെ യു​ഡി​എ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്ന കെ.​വി.​മു​ര​ളി​യു​ടെ പ​രാ​തി​യി​ല്‍ സാ​ജി​ത്ത്, വൈ​ശാ​ഖ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.ക​ള്ള​വോ​ട്ട് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.​
പെ​രു​മ്പ യു​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ന് പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ നോ​ര്‍​ത്ത് മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന് മ​ര്‍​ദന​മേ​റ്റ സം​ഭ​വ​വു​മു​ണ്ടാ​യി.​
രാഷ്‌ട്രീ​യ വി​രോ​ധ​ത്താ​ല്‍ കൈ​കൊ​ണ്ടും ചെ​ടി​ച്ച​ട്ടി​കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന ഇ​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha