കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ലോ​കാ​രോ​ഗ്യ ദി​ന​മാ​യ ഇ​ന്ന് ജി​ല്ല​യി​ല്‍ 110 കേ​ന്ദ​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ 81 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​​ള്‍ കൂ​ടാ​തെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കും.
ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍, കൂ​ത്തു​പ​റ​മ്ബ് മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, തോ​ട്ട​ട ഇ ​എ​സ് ഐ, ​പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.
24 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം.ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ കൊ​ടു​ക്കു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, ത​ല​ശേ​രി ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ക​ണ്ണൂ​ര്‍ ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, ക​ണ്ണൂ​ര്‍ മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, പെരു ന്പുന്ന‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കൂ​ത്തു​പ​റ​മ്ബ് ക്രി​സ്തുരാ​ജ ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പാ​പ്പി​നി​ശേരി എം‌.എം ഹോ​സ്പി​റ്റ​ല്‍, ത​ളി​പ്പ​റ​മ്ബ് ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍, ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ല്‍.
410 പേ​ര്‍​ക്ക് കോ​വി​ഡ്
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 410 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 372 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 27 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​ന്‍​പ​ത് പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 61,276 ആ​യി. ഇ​വ​രി​ല്‍ 102 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 56,699 ആ​യി. 335 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 3468 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

സൗ​ജ​ന്യ പ​രി​ശോ​ധ​ന
ക​ണ്ണൂ​ര്‍: ഇ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച്‌ സൗ​ജ​ന്യ കോ​വി​ഡ്-19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​രി​ട്ടി ചെ​ക്ക് പോ​സ്റ്റ്, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്ബ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, നെ​രു​വ​മ്ബ്രം ഗാ​ന്ധി സ്മാ​ര​ക വാ​യ​ന​ശാ​ല, ക​ണ്ണാ​ടി​പ്പ​റ​മ്ബ ദേ​ശ സേ​വാ യു ​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha