സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




ഇരിട്ടി: സ്വയം ആർജിച്ചെടുത്ത ആത്മ വിശ്വാസത്തിൻ്റെ ഉൾക്കരുത്തിൽ സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങുകയാണ് ഇരിട്ടി സ്വദേശിയായ യുവാവ്.  കായൽ, കടൽത്തീരങ്ങളിലെ പരമ്പരാഗത തോണി നിർമ്മാതക്കളുടെ ശൈലിയും രീതിയുമൊന്നും അറിയില്ലെങ്കിലും ഇരിട്ടി നേരമ്പോക്കിലെ ചങ്ങരോത്ത‌് സിജുവാണ് സ്വന്തമായി രൂപകൽപ്പന ചെയ‌്ത തോണി നീറ്റിലിറക്കാനുള്ള തയ്യാറെടുപ്പു നടത്തുന്നത്.

കഴിഞ്ഞ ഒരാഴ‌്ച കൊണ്ടാണ് ചെറിയ തോണി നിർമ്മിച്ചത‌്. പഴയ മരങ്ങൾ ഈർന്ന‌് പട്ടികകളാക്കി ഘടിപ്പിച്ച‌് ഉപരിതലത്തിൽ ഫൈബർ ആവരണം പൊതിഞ്ഞാണ‌് സിജുവിന്റെ തോണി വാട്ടർ പ്രൂഫാക്കിയത‌്. പഴശ്ശി ജലാശയത്തിലും ഇരിട്ടി പുഴയിലും ചൂണ്ടയിട്ട‌് മീൻ പിടിക്കാൻ പാകത്തിലാണ‌് തോണി രൂപപ്പെടുത്തിയത‌്. 

മരത്തിൽ കൊത്തു പണിയിൽ വിദഗ‌്ധനാണ‌് സിജു. കാർപന്ററി രംഗത്തെ തൊഴിൽ വൈവിധ്യത്തിൽ നിന്നാണ‌് തോണി നിർമ്മാണത്തിലെ പരീക്ഷണം അടുത്ത ദിവസം തന്റെ തോണി നീറ്റിലിറക്കാനുള്ള തയ്യാറെടുപ്പിലാണ‌് സിജു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha