ചുഴലിക്കാറ്റും മഴയും: ഓസ്ട്രേലിയയില്‍ കനത്ത നാശനഷ്ടങ്ങള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സിഡ്നി: മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ സിഡ്നിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിലായി.

ഇവിടെ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ എന്തുമാത്രം നാശനഷ്ടമുണ്ടായെന്ന് കണക്കാക്കിയിട്ടില്ല. മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. മഴയോടൊപ്പം കനത്ത കാറ്റ് വീശുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു.

നിരവധി വീടുകളും റോഡുകളും ഇതിനോടകം നിലംപൊത്തി. മലയിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്.

ഇതിനിടെ സിഡ്നി നഗരപ്രാന്തത്തിലെ വാറഗാംബ ഡാം 95 ശതമാനവും നിറഞ്ഞിരിക്കുകയാണെന്നും മഴ തുടര്‍ന്നാല്‍ ഡാം തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha