ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം

ധാക്ക: ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം. ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്നു കോവിഡ്​ രോഗികളാണ്​ മരിച്ചവര്‍. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​.

രാവിലെ എട്ടുമണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു.

ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി. തിപിടിത്തത്തെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞവര്‍ഷം മേയില്‍ ധാക്കയിലെ യു​ൈനറ്റഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog