കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ളി​ല്‍ ഉ​ത്പാ​ദ​ന മി​ക​വേ​കാ​ന്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​മ്ബേ​രി: കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​തും വി​പ​ണി​യി​ലെ വി​ല​യി​ടി​വും മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് പു​ത്ത​നു​ണ​ര്‍​വ് പ​ക​ര്‍​ന്ന് കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ളി​ല്‍ ഉ​ത്പാ​ദ​ന മി​ക​വേ​കാ​ന്‍ ക​ണ്ണൂ​ര്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം.
അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള​തും ഏ​റെ രു​ചി​ക​ര​വു​മാ​യ കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ഷ​ക​രി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് പ​ന്നി​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം (കെ​വി​കെ) ആ​ദ്യ​പ​ടി​യാ​യി ചെ​യ്യു​ന്ന​ത്.
ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​കാ ക​ര്‍​ഷ​ക​നാ​യ മാ​ത്യു വ​ര​മ്ബ​ക​ത്തി​ന്‍റെ പൂ​പ്പ​റ​മ്ബി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​ന​ക്ലാ​സും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യു​ണ്ടാ​യി.ഏ​രു​വേ​ശി കൃ​ഷി​ഭ​വ​ന്‍ കൃ​ഷി ഓ​ഫീ​സ​ര്‍ വി.​എ​ന്‍. ജി​നു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
കെ​വി​കെ ഡ​യ​റ​ക്ട​ര്‍ പി. ​ജ​യ​രാ​ജ്, നോ​ഡ​ല്‍ ഓ​ഫീ​സ​റും കൃ​ഷി​ശാ​സ്ത്ര​ജ്ഞ​യു​മാ​യ വി. ​അ​നു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.
പ​ഠ​ന​ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത ക​ര്‍​ഷ​ക​ര്‍​ക്ക് ചേ​ന, കാ​ച്ചി​ല്‍, കൂ​വ എ​ന്നി​വ​യു​ടെ ന​വീ​ന​യി​നം വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​വ കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ മി​ക​വു​റ്റ കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച്‌ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന വ​രു​മാ​നം നേ​ടാ​നും ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​നെ കി​ഴ​ങ്ങു​വി​ള​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്‌​ത ഗ്രാ​മ​മാ​ക്കി മാ​റ്റാ​നും ക​ഴി​യു​മെ​ന്ന് കെ​വി​കെ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha