വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ലീ​ഗ് വി​ട്ട് കോ​ണ്‍ഗ്ര​സി​ലേ​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​മ്ബ​ല്ലൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ, വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ലീ​ഗ് വി​ട്ട് കോ​ണ്‍ഗ്ര​സി​ലേ​ക്ക്. വ​ര്‍ഷ​ങ്ങ​ളാ​യി മു​സ്​​ലിം​ലീ​ഗ് ജി​ല്ല- മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​രു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ളി​ലും അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ട​രാ​ജി​യെ​ന്ന് ലീ​ഗ് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ മു​സ്​​ലിം ലീ​ഗി​ന് വ​ലി​യ വേ​രോ​ട്ട​മു​ള്ള പാ​ല​പ്പി​ള്ളി- വ​ര​ന്ത​ര​പ്പി​ള്ളി മ​ല​യോ​ര​മേ​ഖ​ല​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ക​രാ​ണ് കോ​ണ്‍ഗ്ര​സി​ല്‍ ചേ​രു​ന്ന​ത്.

​സ്​​ലിം ലീ​ഗ് മ​ണ്ഡ​ലം, ജി​ല്ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും, യൂ​ത്ത് ലീ​ഗ്, എ​സ്.​ടി.​യു, പ്ര​വാ​സി ലീ​ഗ്, കെ.​എം.​സി.​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലു​ള്ള​വ​രു​മാ​ണി​വ​ര്‍.വ​ര​ന്ത​ര​പ്പി​ള്ളി മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റും ലീ​ഗ് ജി​ല്ല കൗ​ണ്‍സി​ല​റു​മാ​യ ഇ.​എം. ഉ​മ്മ​ര്‍, എ​സ്.​ടി.​യു തോ​ട്ടം തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​ത്തീ​ഫ് മൂ​ച്ചി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ക​ര്‍ രാ​ജി​ക്കൊ​രു​ങ്ങു​ന്ന​ത്.

പാ​ല​പ്പി​ള്ളി കാ​രി​കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ എം.​പി. വി​ന്‍സെന്‍റി​ല്‍ നി​ന്ന് ഇ​വ​ര്‍ കോ​ണ്‍ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ക്കും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഇ.​എം. ഉ​മ്മ​ര്‍, ല​ത്തീ​ഫ് മൂ​ച്ചി​ക്ക​ല്‍, അം​ജ​ദ്ഖാ​ന്‍ പാ​ല​പ്പി​ള്ളി, കെ.​എ. യൂ​സു​ഫ്, വി.​കെ. റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha