ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് യുഡിഎഫുമായുള്ള ഒത്തുകളി; അന്തര്‍ധാര സജീവമെന്ന് എം വി ജയരാജന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിന് പിന്നില്‍ യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഫോം സമര്‍പ്പണത്തില്‍ അശ്രദ്ധയാണ് എന്ന് പറയാന്‍ കഴിയില്ല. മറ്റ് മണ്ഡലങ്ങളില്‍ ശരിയായ രീതിയിലാണ് പത്രിക നല്‍കിയത്. യുഡിഎഫ്-ബിജെപി അന്തര്‍ധാര സജീവമാണെന്ന് ജയരാജന്‍ ആരോപിച്ചു.

ധര്‍മ്മടത്ത് നിന്ന് കെ സുധാകരന്‍ ഒളിച്ചോടുകയാണ് ചെയ്തതെന്നും ജയരാജന്‍ വിമര്‍ശിച്ചു. അപ്രധാനിയായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് ധര്‍മ്മടത്ത് നിര്‍ത്തിയത്. ധര്‍മ്മടത്തെ ബിജെപി ദേശീയ നേതാവിന്‍്റെ മത്സരവും കോണ്‍ഗ്രസിന്‍്റെ അപ്രധാന സ്ഥാനാര്‍ത്ഥിയും തലശ്ശേരിയിലെ പത്രിക തള്ളലുമെല്ലാം കൂട്ടി വായിക്കേണ്ടതാണ്യുഡിഎഫ്- ബിജെപി സഖ്യം കണ്ണൂരിലേക്കും വരികയാണ്. ഹനുമാന്‍ സേനയുടെ പരിപാടിയില്‍ കെ സുധാകരന്‍ പങ്കെടുക്കാമെന്ന് പറഞ്ഞതും അന്തര്‍ധാരയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു.

കെ എം ഷാജിയുടെ പത്രിക സ്വീകരിച്ച നടപടി ദൗര്‍ഭാഗ്യകരമാണ്. ഹൈക്കോടതി വിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മാനിക്കണമായിരുന്നു. നിയമ വിദഗ്ധരുമായി ആലോചിച്ച്‌ മറ്റ് നടപടികള്‍ സ്വീകരിക്കും. തലശ്ശേരിയില്‍ എത്തുന്ന അമിത് ഷാ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പറയുക. ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച്‌ നിന്നാലും തലശ്ശേരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha