നുണയുടെ കോട്ടകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കമ്മ്യൂണിസ്റ്റുകാര്‍ നുണകളുടെ പ്രചാരകരാണ്. അവരുടെ പാരമ്ബര്യവും ജന്മസഹജവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണത്. 1917 ലെ സോവിയറ്റ് ഒക്‌ടോബര്‍ വിപ്ലവം തന്നെ വലിയ ഒരു നുണയായിരുന്നു. വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ലെനിനും ട്രോട്‌സ്‌കിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് സോവിയറ്റ് റഷ്യയിലുണ്ടായ പല സംഭവങ്ങളും കമ്മ്യൂണിസ്റ്റ് കൂലി എഴുത്തുകാരിലൂടെ അവര്‍ പുറം ലോകത്തെ അറിയിച്ച്‌ കൊണ്ടിരുന്നു. പച്ചനുണകളായിരുന്നു അവ.ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും കളവുകളെ പുറത്ത് കാട്ടി. ക്യൂബയും ചൈനയും കംബോഡിയും കൊറിയയുമെല്ലാം ഇത്തരം ഉദാഹരണങ്ങള്‍ തന്നെ.നട്ടാല്‍ കുരുക്കാത്ത നുണകളുടെ പെരുമഴയും തങ്ങളുടേതല്ലാത്ത അവകാശ വാദങ്ങളുമായി പിണറായിയും സിപിഎമ്മും ഇതിന്റെ തുടര്‍ച്ചയാവുന്നു. നുണ പ്രചരിപ്പിക്കാനായി സകല വിധ മാധ്യമങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവര്‍ ദുരുപയോഗപ്പെടുത്തി. ഇടത് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികളില്‍ പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന്റെ കാര്യമെടുത്താല്‍ പ്രധാനമന്ത്രി ആവാസ്‌യോജന, ലൈഫ്, സമ്ബൂര്‍ണ്ണ വൈദ്യുതവല്‍ക്കരണ പദ്ധതി, 50 ലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന ജലജീവന്‍ മിഷന്‍ എന്നിവ കേന്ദ്രാവിഷ്‌കൃത പദ്ധതികളോ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളോ ആണ്.

കൊറോണ കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനായത് കേന്ദ്രം കനിഞ്ഞത് കൊണ്ട് മാത്രമാണ്. പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയായ ഗെയിലിനെ ആദ്യം എതിര്‍ത്തത് സിപിഎം ആണ്. കേരളം ഗുരുതരമായ സാമ്ബത്തികതകര്‍ച്ചയിലും കടക്കെണിയലുമാണ്. പൊതു കടം മൂന്ന് ലക്ഷം കോടിയും ആളോഹരി കടബാധ്യത 55700 രൂപയുമാണ് വര്‍ദ്ധിച്ചത്. 57 മാസം കൊണ്ട് 84000 കോടി രൂപയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി അധികബാധ്യത വരുത്തി വെച്ചത്. 1482 കോടി രൂപ പ്രതിമാസം കടമെടുക്കുന്ന ഒരു സര്‍ക്കാരാണിത്. ഈ മാസത്തെ കടമെടുപ്പ് 1000 കോടി രൂപയാണ്. മദ്യവും ലോട്ടറിയും, കിഫ്ബിയും മസാലബോണ്ടിലുമാണ് കാര്യങ്ങള്‍ ഒരു വിധം നടന്ന് പോകുന്നത്.വരുമാനത്തിന്റെ 10% ശമ്ബളത്തിനും പെന്‍ഷനും പലിശക്കുമായി നീക്കിവെക്കുന്നു. റവന്യൂ വരുമാനം കുറയുകയും ആഭ്യന്തര ഉല്പാദനത്തില്‍ (2.38%) ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 2018 ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 322 പദ്ധതികളാണ് നടപ്പിലാക്കാതെ പോയത്. നികുതി കുടിശ്ശിക 14904 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്.

സ്വഛ്ഭാരത് പദ്ധതിയില്‍ 100 കോടി രൂപ ലാപ്‌സാവുന്ന സ്ഥിതിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അനാസ്ഥ കാരണം അഴുകി നശിച്ചത് 14000 ക്വിന്റല്‍ അരിയാണ്. 2018 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വലിയ കൊള്ളതന്നെ നടന്നു. എറണാകുളം ജില്ലയില്‍ മാത്രം പുറത്ത് വന്ന കണക്ക് 14.5 കോടിയുടേതാണ്. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതി അഴിമതിയുടെ ആഘോഷമാക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പദ്ധതിയുടെ പേരില്‍ 4 കോടി രൂപ കോഴപണമായി പലരുടേയും കൈകളിലെത്തി. ലൈഫ് അഴിമതി, സ്വര്‍ണ്ണകടത്ത് എന്നിവ ഈസര്‍ക്കാരിലെ ഉന്നതര്‍ നേരിട്ട് നടത്തിയ വമ്ബന്‍ സാമ്ബത്തിക കുറ്റകൃത്യങ്ങളായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ.ടി. ജലീലുമെല്ലാം കേരളത്തിന് നാണക്കേടു വരുത്തി വെച്ചു.

മത്സ്യതൊഴിലാളികളുടെ കഞ്ഞിയില്‍ കല്ലിട്ട് കൊണ്ട് ആഴക്കടല്‍ മത്സ്യസമ്ബത്ത് വിദേശകുത്തകള്‍ക്ക് ഊറ്റിയെടുക്കാന്‍ അനുമതി നല്‍കിയത് ഈ സര്‍ക്കാരിന്റെ വന്‍ ഗൂഡാലോചനയായിരുന്നു. ഇഎംസിസിയുമായുള്ള കരാര്‍ നാണം കെട്ട് റദ്ദാക്കേണ്ടി വന്നു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാന്‍ കൊണ്ടു വന്ന പത്രമാരണ ഓര്‍ഡിനന്‍സ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ വളരെ ധൃതിപിടിച്ചാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. 2200 ഓളം ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ കമ്ബനിയില്‍ നിന്ന് സാധുതയില്ലാത്ത കൈമാറ്റത്തിലൂടെ ടി.സി.യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ച്‌ സ്വന്തമാക്കുകയും ആ ഭൂമി അവരോട് സര്‍ക്കാര്‍ വിലക്ക് വാങ്ങാനുമാണ് ശ്രമിച്ചത്. കേരളത്തില്‍ 38000 ഏക്കര്‍ ഭൂമി അനധികൃതമായി വമ്ബന്‍ കമ്ബനികളും സ്വകാര്യവ്യക്തികളും കൈയ്യേറി സ്വന്തമാക്കി വെച്ചിരിക്കുന്നു എന്ന് രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 5 ലക്ഷത്തോളം വരുന്ന ആദിവാസികളില്‍ ഏറെയും ഇന്ന് ഭൂരഹിതരും ദാരിദ്ര്യവും പട്ടിണിയും രോഗ ദുരിതങ്ങളുമായി നിലനില്പിന്നായി പൊരുതുകയാണ്.

അട്ടപ്പാടിയിലെ മുക്കാലിയില്‍ കടുകമണ്ണയിലെ മധുവിന്റെ ദാരുണ മരണം ഇന്നും നമ്മെ നൊമ്ബരപ്പെടുത്തുകയാണ്. സംസ്ഥാന ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ തിരുവനന്തപുരം കൈതമുക്കില്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മണ്ണ് വാരി തിന്ന് വിശപ്പടക്കിയതും നാം കണ്ടു. വാളയാര്‍ പെണ്‍കുട്ടികളുടെ ദാരുണ കൊലപാതകം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കുട്ടികളുടെ മാതാവ് നീതിക്കായി മാറത്തടിച്ച്‌ കരഞ്ഞ് കേരളം മുഴുവന്‍ അലയുന്ന കാഴ്ച വേദനാജനകമാണ്. കോഴിക്കോട് കോടഞ്ചേരിയില്‍ രാഷ്ട്രീയ വിദ്വേഷം വെച്ച്‌ സിപിഎം ബ്രാഞ്ച് നേതാവ്, ജ്യോത്‌സന എന്ന ഗര്‍ഭിണിയെ മര്‍ദ്ദിച്ച്‌ ഗര്‍ഭസ്ഥശിശു മരിക്കാനിടയായി. മധുവിന്റെയും കെവിന്റേയും കൊലപാതങ്ങള്‍ കണ്ണൂരിലെ ഓട്ടോ തൊഴിലാളി ചിത്രലേഖക്കും തലശ്ശേരിയിലെ സഹോദരിമാരായ അഖിലക്കും അഞ്ജനക്കുമുണ്ടായ തിക്താനുഭവങ്ങള്‍ തുടങ്ങി ആ പട്ടിക നീളുന്നു. മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാലയില്‍ നിയമിച്ചതും പി. രാജീവന്റെ ഭാര്യ വാണി കേസരിയെ കൊച്ചി ശാസ്ത്രസാേങ്കതിക സര്‍വ്വകലാശാലയില്‍ ലീഗ് ഓഫ് തോട്‌സില്‍ ഡയറക്ടറായി നിയമിച്ചതും കെ.ടി. ജലീലിന്റെ ഭാര്യ ഫാത്തിമയെ വളാഞ്ചേരി എച്ച്‌എസ്‌എസ് എല്‍ പ്രിന്‍സിപ്പലായി നിയമിച്ചതും കെ.കെ. രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവും എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനവിവാദവും ഒക്കെ സര്‍ക്കാറിന്റെ ചരിത്രത്തിലെ കറുത്ത പാഠങ്ങളാണ്. യുഡിഎഫ് ആകട്ടെ ഇടതു മുന്നണിയുടെ കാര്‍ബന്‍ കോപ്പിമാത്രമാണ്. ഈ വിഷമവൃത്തത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് ഒരേഒരുവഴിയേ ഉള്ളൂ. ദേശീയ ധാരയുമായി ഇഴുകിച്ചേരുക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha