മതസൗഹാർദ സന്ദേശങ്ങൾ ഉയർത്തി എൽ ഡി എഫ് പ്രചരണ റാലി
കണ്ണൂരാൻ വാർത്ത

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്റെ തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നടന്ന പൊതുയോഗം സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ, ഏരിയ സെക്രട്ടറി കെ കുഞ്ഞികൃഷ്ണൻ, നിതീഷ് നാരായണൻ, ഇ പി കൃഷ്ണൻ നമ്പ്യാർ, എ വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. 
തെരഞ്ഞെടുപ്പ് പൊതുയോഗത്തിനു മുന്നോടിയായി നടന്ന റാലിയിൽ വനിതകളടക്കം നിരവധി പേർ അണിനിരന്നു. മതസൗഹാർദ സന്ദേശങ്ങൾ ഉയർത്തുന്ന വേഷവിധാനങ്ങളോടുകൂടി നടന്ന റാലി ജനശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത