പാറമടയില്‍ കല്ലുകയറ്റാന്‍ എത്തിയ ലോറിയുടെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: പാറമടയില്‍ കല്ല് കയറ്റുവാന്‍ ചെന്ന ലോറിയുടെ ഡ്രൈവര്‍ ലോറിയുടെ ഇടയില്‍പെട്ട് മരിച്ചു .മൂക്കന്നൂര്‍ ആഴകം ആശേരി അമ്ബലത്തിനു സമീപം താമസിക്കുന്ന ജിന്‍സന്‍ (26) ആണ് മരിച്ചത്.പറമ്ബയത്തുള്ള പാറമടയില്‍ കല്ല് കയറ്റുവാനാണ് ജിന്‍സ് ലോറിയുമായി എത്തിയത്.ഇതിനായി നിര്‍ത്തിയിട്ടിരുന്ന ലോറി നിയന്ത്രണം വിട്ട് താഴെയ്ക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് വണ്ടി നിറുത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിന്‍സ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ജിന്‍സനെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല .തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ച്‌ അങ്കമാലി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha