പറപ്പള്ളി വേണ്ട ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

പറപ്പള്ളി വേണ്ട ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും

കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുക്കാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും യോഗം ചേരും. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച യേശുദാസ് പറപ്പള്ളിയുടെ പേര് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.

എറണാകുളത്ത് ലത്തീന്‍ സഭ സെക്രട്ടറി ഷാജി ജോര്‍ജിന്റെ പേരാണ് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. ഷാജിയുടെ പേരിന് അംഗീകാരം നല്‍കുന്നതിനായാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം വീണ്ടും ചേരുന്നത്. സര്‍ക്കാരുമായി ഇടഞ്ഞ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഭയുടെ വക്താവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.കളമശ്ശേരി, തൃക്കാക്കര, ആലുവ, പെരുമ്ബാവൂര്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മാറില്ലെന്നാണ് സൂചന.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog