ലോക നാടക ദിനാഘോഷവും കുടുംബസംഗമവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ലോക നാടക ദിനാഘോഷവും കുടുംബസംഗമവും


ഡ്രാമ ആർട്ടിസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി കണ്ണൂർ - സ്നേഹകൂടാരത്തിന്റെ നേതൃത്വത്തിൽ ലോക നാടക ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി കരുണാപുരം അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജയതാവ് രജനി മേലൂർ, രോഗവസ്ഥയിൽ കഴിയുന്ന നാടക പ്രവർത്തകൻ കണ്ണൂർ വേണുഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂക്കൾ രാഘവൻ, പ്രേമലത പനങ്കാവ്, അമ്മിണി ചന്ദാലയം, സന്തോഷ് സൂര്യശ്രീ , രാജീവൻ കൂവേരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപാരിപാടികളും നടന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog