ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍; പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 4 March 2021

ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍; പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം! ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ വഴി കണ്ണൂര്‍ പരിയാരം സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കിയതോടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ മഷ്ഹൂക്ക് എന്നയാള്‍ക്ക് പണം നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

എടിഎമ്മില്‍ നിന്ന് 10000 രൂപ പിന്‍വലിച്ചെങ്കിലും ലഭിക്കാത്തത് കൊണ്ടാണ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത്.ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച കാനറാ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലാണ് വിളിച്ചത്.


കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍ ആണെന്ന് പറഞ്ഞ് സംസാരിച്ച ഒരാള്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് വിശ്വസിപ്പിച്ചു. അതിനായി ഒരു ഫോം ഫോണിലേക്ക് അയക്കുമെന്നും അതില്‍ വ്യക്തി വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ വിവരങ്ങളും ഒടിപി നമ്പറും മഷ്ഹൂക്ക് ഫോമില്‍ പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് അഞ്ച് ലക്ഷം രൂപ ഇരുപത് തവണയായി നഷ്ടപ്പെട്ടത്.


വീട് നിര്‍മിക്കാന്‍ വേണ്ടി ഒരുക്കൂട്ടിവച്ച പണമാണ് നഷ്ടപ്പെട്ടത്. മഷ്ഹൂക്ക് പരിയാരം പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സൈബര്‍ സെല്ലിലും പരാതി നല്‍കി. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog