മുല്ലപ്പള്ളി മത്സരിച്ചേക്കും കെപിസിസി അധ്യക്ഷൻ കണ്ണൂരിൽ മത്സരിക്കാൻ സാധ്യത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചേക്കും. മത്സരിക്കുന്ന കാര്യത്തിൽ മുല്ലപ്പള്ളിക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ നാളെ അന്തിമ തീരുമാനമാകും. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറാതെയാകും മത്സരിക്കുക. മുല്ലപ്പള്ളി ജയിച്ചാൽ കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്നാണ് ഫോർമുല.അതേസമയം കേരളത്തിലെ കോൺഗ്രസ്

സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് അന്തിമ സാധ്യതപട്ടികയ്ക്ക് രൂപം നൽകും. നാളെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ മൂന്ന് ദിവസത്തിനകം വ്യക്തമാകും. സ്ക്രീനിങ് കമ്മിറ്റി വീണ്ടും യോഗംചേർന്ന് സാധ്യത പട്ടികയ്ക് അന്തിമരൂപംനൽകും. ഇതിനുശേഷം 12 അംഗ കേന്ദ്രതെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളുമിരുന്ന് 92 സീറ്റിലേക്ക് ജനവിധി തേടുന്നവരെ കണ്ടെത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha