അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള ഏയ്‌ഞ്ചൽസിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള ഏയ്‌ഞ്ചൽസിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ


മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ രക്‌തദാന - ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായ ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി ഡി കെ )യുടെ വനിതാ വിഭാഗമായ ബ്ലഡ്‌ ഡോണേഴ്സ് കേരള ഏയ്‌ഞ്ചൽസ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 

കണ്ണൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകളുടെ രക്തദാന ബോധവൽക്കരണ, റാലി രാവിലെ 9 മണിക്ക് സ്റ്റേഡിയം കോർണറിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി പി ദിവ്യ ഫ്ലാഗ് ഓഫ്‌ ചെയ്യും. തുടർന്ന് കണ്ണൂർ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന (റെയിൽവേ കിഴക്കേ കവാടം) സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി. കെ ഷബീന ടീച്ചർ ഉദ്ഘാടനം ചെയ്യും. ബ്ലഡ്‌ ഡോണേഴ്സ് കേരള ഏയ്ഞ്ചൽസ് രക്ഷാധികാരി പി എം സൂര്യ മുഖ്യ പ്രഭാഷണം നടത്തും 
ചടങ്ങിൽ നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകിവരുന്ന എ കെ സബിതക്ക് ശ്രേഷ്ഠ വനിതാ പുരസ്‌കാരം നൽകി ആദരിക്കും.
തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്ക്, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് എന്നിവടങ്ങളിൽ വനിതകളുടെ രക്തദാനം നടക്കും.

തളിപ്പറമ്പ് താലൂക്കിൽ സംഘടിപ്പിക്കുന്ന പരിപാടി കരിമ്പം സൂര്യ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പാലിയേറ്റീവ് രംഗത്തെ നിറസാന്നിദ്ധ്യം ശോഭന പട്ടേരിയെ ആദരിക്കും. തുടർന്ന് രക്ത ദാന ബോധവൽക്കരണ റാലി സംഘടിപ്പിക്കും. തളിപ്പറമ്പ് സഹകരണ ആശുപത്രി ബ്ലഡ് ബാങ്ക്, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വനിതകളുടെ രക്തദാന ക്യാമ്പ് നടക്കും.

പയ്യന്നൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന പരിപാടി പയ്യന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉദ്ഘാടനം ചെയ്യും വനിതാ റാലി പയ്യന്നൂർ എസ് ഐ ശ്രീമതി ശരണ്യ എം വി ഫ്ലാഗ് ഓഫ്‌ ചെയ്യും തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ വനിതകളുടെ രക്ത ദാന ക്യാമ്പ് നടക്കും.

ഇരിട്ടി - തലശ്ശേരി താലൂക്ക് കമ്മിറ്റികൾ സംയുക്തമായി മലബാർ കാൻസർ സെന്റർ, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വനിതകൾ രക്ത ദാനം നടത്തും. 

വിവിധ ബ്ലഡ് ബാങ്കുകളിൽ നടക്കുന്ന രക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
ഫോൺ: *+918075708366*, *+919567995087*

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog