'വളരെ ബുദ്ധിമുട്ടി ആണ് ടിക്കറ്റ് സംഘടിപ്പിച്ചത്'; പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നതില്‍ പ്രീസ്റ്റ് ടീം വിജയിച്ചുവെന്ന് ജോണി ആന്റണി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മമ്മൂട്ടി നായകനെത്തിയ ദി പ്രീസ്റ്റിനെ പ്രകീര്‍ത്തിച്ച്‌ സംവിധായകനും നടനുമായ ജോണി ആന്റണി. പ്രീസ്റ്റ് കഴിഞ്ഞ ദിവസം കണ്ടുവെന്നും മികച്ച സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ജോഫിന്‍ ടി ചാക്കോ എന്ന സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജോണി ആന്റണിയുടെ വാക്കുകള്‍

ഇന്നലെ ആണ് പ്രീസ്റ്റ് സിനിമ കണ്ടത് .ഒരുപാട് നാളിനു ശേഷമാണ് ഒരു സെക്കന്‍ഡ് ഷോ കാണാന്‍ പോകുന്നത് .എന്തായാലും നമ്മള്‍ ആഗ്രഹിച്ച പോലെ നല്ല ജനം ഉണ്ടായിരുന്നു .ഒരു നല്ല സിനിമ ആണ് പ്രീസ്റ്റ് .അത് കൊണ്ട് തന്നെ നല്ല ഫാമിലി ക്രൗഡ് ഉണ്ടായിരുന്നു .പകുതി ഓഡിയന്‍സ് എന്ന നിയമം നിലനിര്‍ത്തി കൊണ്ട് തന്നെ തീയറ്റര്‍ ഫുള്ളായി കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.പ്രത്യേകിച്ച്‌ തിരുവനന്തപുരത്തു ഒരു തിയേറ്ററിലും ടിക്കറ്റ് കിട്ടാന്‍ ഇല്ലാരുന്നു .വളരെ ബുദ്ധിമുട്ടി ആണ് ടിക്കറ്റ് സംഘടിപ്പിച്ചത് .ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ ധൈര്യത്തോടെ ഈ ഒരു സബ്ജെക്ടിനെ സമീപിച്ചു മനോഹരമാക്കി , പ്രേക്ഷകരെ തീയറ്ററില്‍ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയ്ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദങ്ങള്‍കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്ബര്‍ ചര്‍ച്ചകള്‍ നടത്തിയിങ്കെലും മാര്‍ച്ച്‌ ആദ്യവാരം തന്നെ സര്‍ക്കാര്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാറുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്.

രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ല്‍ നിന്ന് മാര്‍ച്ച്‌ 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് ദി പ്രീസ്റ്റ് തിയറ്ററിലെത്തിയപ്പോള്‍ സിനിമ പ്രതിസന്ധിക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്ബനിയും, ജോസഫ് ഫിലീം കമ്ബനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha